/sathyam/media/post_attachments/KcyGhsbfSb1E3vTriqiU.jpg)
പുതുശേരി:കഞ്ചിക്കോട് വീട് കവർച്ച ചെയ്ത് സ്വര്‍ണവുിം പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. രണ്ട് മാസം മുമ്പാണ് പുതുശേരി ഉമ്മിണികുളത്ത് ആളില്ലാത്ത വീട്ടിൽ നിന്നും 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയും കണ്ണൂർ ഇരിട്ടി സ്വദേശി മുരളി എന്ന ഇരുട്ട് മുരളി മോഷണം നടത്തിയത്.
മോഷണം നടന്ന് അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ കസബ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞിരിന്നു. തമിഴ്നാട്ടിലും കേരളത്തിലും തിരച്ചിൽ നടത്തുന്നതിനിടെ കണ്ണൂർ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.
ഭണ്ഡാരമോഷണത്തിൽ വിദഗ്ദ്ധനായ മുരളിക്ക് തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലായി നിരവധി കേസുകൾ ഉണ്ട്. വീട്ടിൽ പോലും പോവാത്ത മുരളിയെ കൂടുതൽ പരിശ്രമം കൊണ്ടാണ് പിടികൂടാൻ പോലീസിന് സാധിച്ചത്. മോഷണം നടത്തി കിട്ടിയ മുതലുകൾ ധൂർത്തടിച്ച് ചിലവഴിക്കുകയാണ് രീതി.
ആന്ധ്രയില ശ്രീകാലഹസ്തി, ചെന്നൈ, സേലം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയ മുതലുകൾ കസബ പോലീസ് തിരിച്ചെടുത്തു.
കമ്പബ ഇൻസ്പെക്ടർ എന്‍.എസ് രാജീവ്, എസ് ഐ മാരായ ഉദയകുമാർ, രംഗനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കാജാഹുസൈൻ, വിമൽ, ആർ രാജീദ്, ഷിജു ഫ്രാൻസിസ് എന്നിവരാണ് കേസ് അന്വേഷണത്തിൽ ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us