വിദ്യാഭ്യാസപരമായും സാമ്പത്തികമായും കേരളം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 

New Update

publive-image

പാലക്കാട്: പുതിയ വിദ്യാഭ്യാസ നയം കേരളത്തെ നാശത്തിലേക്ക് കൂപ്പുകുത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരത്തിൽ പോയാൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും കേരളം നാശത്തിലേക്ക് കൂപ്പുകുത്തുമെ ന്നും വി.ഡി സതീശൻ പറഞ്ഞു. ഹയർസെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ 32ആം സംസ്ഥാന സമ്മേളനം ടോപ് ഇൻ ടൗണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പുതിയ പാഠ്യപദ്ധതി വരും തലമുറയുടെ ബുദ്ധിവികാസത്തെ നശിപ്പിക്കും. കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തിന്റെ അപാകതയാണ് കേരളത്തിലെ കുട്ടികൾ യു.കെ.യിലും മറ്റും പോയി പഠിക്കുന്നത്. കേരളത്തിൻറെ വിദ്യാഭ്യാസത്തിൻറെ അപാകതയാണെന്നും അവർ അവിടെ പഠിച്ച അവിടെ ജോലി ചെയ്ത് അവിടെ ജീവിക്കുമ്പോൾ അവരുടെ പണം അവിടെ തന്നെ ചിലവാകുന്നു. കേരളത്തിലേക്ക് എത്തുന്നില്ല.

publive-image

ഇത്തരത്തിൽ പുതുതലമുറ ചെയ്തു തുടങ്ങിയാൽ കേരളത്തിൻറെ സാമ്പത്തികഭദ്രതയും കൂപ്പുകുത്തും. പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും ജോലി കാത്തിരിക്കുമ്പോൾ ആ തസ്തിക തന്നെ റദ്ദൂ ചെയ്തു അവരെ നിരാശരാക്കുന്നതും കടുത്ത ജനദ്രോഹമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

സംസ്ഥാന പ്രസിഡണ്ട്. ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീ നെറും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോക്ടർ സി.എം മാത്യു സ്വാഗതം ആശംസിച്ചു.

കെപിസിസി പ്രസിഡണ്ട് വി.ടി.ബലറാം, ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ, എ സ്സി ടി ഓ ചെയർമാൻ ചവറ ജയകുമാർ, ഡിസിസി പ്രസിഡൻറ് സി ചന്ദ്രൻ, ട്രഷറർ കെ.എ. വർഗീസ്, സി. പ്രദീപ്, ജോഷി ആൻറണി, ഷൗക്കത്തലി, എ. പി .അബ്ദുൽ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് യാത്രയയപ്പ്, അവാർഡ് ദാനം തുടങ്ങിയവയും ഉണ്ടായി

Advertisment