ഹിപ്നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

New Update

publive-image

ഗിന്നസ് വേൾഡ് റെക്കോർഡ്സ് കരസ്ഥമാക്കിയ ഹിപ്നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് സത്താർ ആദൂർ ആദരം നൽകുന്നു

Advertisment

കോഴിക്കോട്:6000 മിഠായികളുടെ വർണ്ണകടലാസുകൾ ഉപയോഗിച്ച് 15.75 ചതുരശ്രമീറ്ററിൽ മൊസൈക് ചിത്രം നിർമ്മിച്ചതിന്, ലാർജസ്റ്റ് കാൻഡി / സ്വീറ്റ് റാപ്പർ മൊസൈക് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് കോഴിക്കോട് ജില്ലക്കാരനായ ഹിപ്നോട്ടിസ്റ്റ് സുധീഷ് പയ്യോളിക്ക് ലഭിച്ചു.

ജപ്പാൻകാരനായ മോസ് ബർജർ കിയോക്കയുടെ പേരിലുണ്ടായിരുന്ന 14.82 ചതുരശ്രമീറ്ററിന്റെ റെക്കോർഡാണ് 2 വർഷത്തെ പരിശ്രമഫലമായി സുധീഷ് മറികടന്നത്. മോസൈക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ഓൾ ഗിന്നസ് റെക്കോർഡ്സ് ഹോൾഡേഴ്സ് (ആഗ്രഹ് )ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ സുധീഷ് പയ്യോളിക്ക് സമ്മാനിച്ചു.

67 വർഷം പിന്നിടുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് ഗിന്നസ് നേട്ടം കൈവരിക്കുന്ന 58 മത്തെ വ്യക്തിയാണ് സുധീഷ് എന്ന് സത്താർ ആദൂർ അറിയിച്ചു.

ആഗ്രഹിന്റെ സംസ്ഥാന ഭാരവാഹികളായ ഗിന്നസ് റെനീഷ്, ഗിന്നസ് അശ്വിൻ വാഴുവേലിൽ, നന്മ ജില്ലാകമ്മറ്റി അംഗം പ്രശോഭ് മേലടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment