/sathyam/media/post_attachments/jWz2ZQFT7AlI7uTYHmgS.jpg)
പാലക്കാട്:കരിമ്പഗ്രാമ പഞ്ചായത്തിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ആയിരത്തി ഇരുന്നൂറോളം കുടുംബങ്ങൾക്ക് മുട്ടക്കോഴി സൗജന്യമായി നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ നിർവഹിച്ചു. കല്ലടിക്കോട് മൃഗാശുപത്രിയിൽ നടന്ന വിതരണ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.സി.ഗിരീഷ് അധ്യക്ഷനായി.
ഓരോ വീടുകളിലും നാടൻ കോഴി വളർത്തൽ ശീലമാക്കണം. പോഷകസമ്പന്നമായ ഭക്ഷണമാണ് മുട്ട. കോഴിവളർത്തലിലൂടെ മുട്ട ഉത്പാദനം കൂട്ടാനും വീട്ടമ്മമാർക്ക് ചെറിയതോതിൽ വരുമാനം കണ്ടെത്താനും സാധിക്കും. ഉദ്ഘാടകൻ പറഞ്ഞു.
സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പ ഗ്രാമ പഞ്ചായത്തിൽ മൃഗ സംരക്ഷണ മേഖലയിൽ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഒരു കുടുംബത്തിന് 5 കോഴികൾ വീതം സൌജന്യമായാണ് വിതരണം ചെയ്യുന്നത്.
മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് മുട്ടക്കോഴി വിതരണം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാഫർ, ചന്ദ്രൻ, പ്രസന്ന, മൃഗാ ശുപത്രി ഡോ.സുവർണ്ണ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us