/sathyam/media/post_attachments/GERezg10ybY0tvlD8yUg.jpg)
കല്ലടിക്കോട്:ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി മൂന്ന് വർഷം പൂർത്തിയാകുന്ന എസ്കെഎസ്എസ്എഫ് കല്ലടിക്കോട് ക്ലസ്റ്റർ സഹചാരി റിലീഫ് സെന്റർ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് തുപ്പനാട് ജുമാമസ്ജിദ് അങ്കണത്തിൽ ദ്വിദിന മതപ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മതം കരുണയാണ്. വിശ്വാസികള്‍ക്കുണ്ടാകേണ്ട അടിസ്ഥാന സ്വഭാവ ഗുണങ്ങളിലൊന്നായി കാരുണ്യത്തെ ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. മുഴുവൻ മനുഷ്യര്‍ക്കും സന്മാര്‍ഗവും അനുഗ്രഹവും കാരുണ്യവുമായാണ് നാം പ്രവർത്തിക്കേണ്ടത്. കിടപ്പു രോഗികൾക്കും മറ്റും വിവിധ ഉപകരണങ്ങൾ നൽകിയും സഹായങ്ങൾ എത്തിച്ചും ഒട്ടേറെ മാനുഷിക പ്രവർത്തനങ്ങളാണ് സഹചാരി റിലീഫ് സെന്റർ ചെയ്തിട്ടുള്ളത്. തീർത്തും നിരാലംബരായവർക്ക് പ്രതിമാസ പെൻഷൻ, റമളാൻ റിലീഫ് വിതരണം , പഠനോപകരണ വിതരണം തുടങ്ങിയ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതായും പ്രസംഗകർ പറഞ്ഞു.
സമാപന സമ്മേളനത്തിൽ സഹചാരി സെന്റർ പ്രസിഡന്റ് സി. കെ.മുഹമ്മദ് കുട്ടി ഫൈസി ചളിർക്കാട് അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരിശുദ്ധ ഇസ്‌ലാം വലിയ വില കൽപ്പിക്കുന്നുണ്ടെന്നും,ഇത്തരം പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പ്രഗത്ഭ പ്രഭാഷകൻ നവാസ് മന്നാനി പനവൂർ മുഖ്യ പ്രഭാഷണം നടത്തി.
പി കെ ശറഫുദ്ദീൻ അൻവരി,ശറഫുദ്ദീൻ ദാരിമി,ശറഫുദ്ദീൻ അസ്‌ലമി, സി എച്ച് അബ്ദുൽ ലത്തീഫ് ഫൈസി, വി മുഹമ്മദ് ഫൈസി, കെ പി സൈനുദ്ദീൻ, ഹാമിദ് ഫൈസി, എസ് എം ഇബ്രാഹിം, വി എസ് നിസാർ ഫൈസി, ആരിഫ് അൻവരി, പി എസ് അബ്ദുൽ കരീം മുസ്‌ലിയാർ, നൗഷാദ് ഫൈസി, അജ്മൽ ഷഹീർ ഫൈസി, വി എം അബ്ദുൽ ഖാദർ, വി സി ഉസ്മാൻ, ഹുസൈൻ പള്ളിയാലിൽ, വി കെ മുഹമ്മദാലി, എൻ എച്ച് സുലൈമാൻ, പി എ മുഹമ്മദ് ഹാജി, വീരാൻ ഹാജി, എം എം.ജാസർ, അഷ്കർ പാലക്കൽ, പി വൈ സൈതലവി, ബാദുഷ അസ്‌ഹരി, അൽഷാദ് അലി, തുടങ്ങിയവർ പങ്കെടുത്തു.
കോർഡിനേറ്റർ ഷക്കീർ ഫൈസി കല്ലടിക്കോട് സ്വാഗതവും,എസ് കെ എസ് എസ് എഫ് മേഖലാ സെക്രട്ടറി എൻ എ മുഹമ്മദ് അഷ്‌റഫ് പനയമ്പാടം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us