/sathyam/media/post_attachments/rCLYO9rLJVg1C66fIkSB.jpg)
പാലക്കാട്: പ്രമോഷനുകളും നിയമനങ്ങളും അട്ടിമറിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെയും ഡിഎ, ലീവ് സറണ്ടർ ആനുകൂല്യ നിഷേധങ്ങൾക്കെതിരെയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ പാലക്കാട് വൈദുതി ഭവനു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി.
അയ്യായിരത്തി ഒരുനൂറ്റിമുപ്പത്തി അഞ്ച് ഓളം ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം നടത്തണമെന്നും ഇലക്ട്രിസിറ്റി വർക്കർമാരുടേതുൾപ്പെടെ എല്ലാ പ്രമോഷനുകളും ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടും ക്ഷമ ബത്തയടക്കമുള്ള മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും തൊഴിൽനയങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരുടെ പ്രമോഷനുകൾ സമയബന്ധിതമായി നൽകാതെയും നിയമനങ്ങൾ മരവിപ്പിച്ചും കെഎസ്ഇബി അധികൃതർ നടത്തുന്ന നീതിനിഷേധത്തിനെതിരെയും പങ്കാളിത്വ പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംസാനത്തെ സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
എഐടിയുസി ദേശീയ കൗൺസിൽ അംഗം എൻ.ജി. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ആർ.മോഹൻദാസ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എം ജോയി സമര സന്ദേശം നൽകി. ജില്ലാ ഖജാൻജി എ.ജെ ജോജി, ഡിവിഷൻ സെക്രട്ടറിമാരായ പി.ആർ.നന്ദകുമർ, വി.കൃഷ്ണദാസ്, എം രമേഷ്, വി.വി മുഹമ്മദ് ബഷീർ, എം. പ്രസാദ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾ ആയ എം.സി. ആനന്ദൻ, വി.ബാലസുബ്രമണ്യൻ, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സുനിൽകുമാർ.എം, കെ.സുരേഷ് കുമാർ, മുഹമ്മദ് ഇബ്രാഹീം, ആന്റണി എച്ച്.സിദ്ധിക്, നൗഷാദ് എം, സതീഷ് കുമാർ പി എം, എന്നിവർ സംസാരിച്ചു.
ജില്ലാ കൗൺസിൽ അംഗം എം സുനിൽകുമാർ സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം എൻ ആർ രവി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us