/sathyam/media/post_attachments/JHMdhE4FnEtH5MGRGO0B.jpg)
പാലക്കാട്: ഗവ. കരാറുകാരുടെ ലൈസൻസ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ മൂന്നിരട്ടിയായി ഉയർത്തിയ ഗവ. നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളിൽ ഓള്‍ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ഈ അന്യായമായ വർദ്ധന പിൻവലിച്ചില്ലെങ്കിൽ പണി നിർത്തി വെയ്ക്കൽ ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു. താലൂക്ക് പ്രസിഡണ്ട് രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് പി ഇ. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ എൻ പി ചാക്കോ എസ് നിയാസുദ്ധീൻ, താലൂക്ക് വൈസ് പ്രസിഡണ്ട് ആർ. രവീന്ദ്രൻ, സുരേഷ്, എന്നിവർ സംസാരിച്ചു. താലൂക്ക് ജോയിൻ സെക്രട്ടറി എസ് സുരേഷ് ബാബു സ്വാഗതവും ട്രഷറർ എം. പ്രദീപ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us