വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ഉള്‍പ്പെടെ വിവിധ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രകലാ അദ്ധ്യാപിക അർച്ചന കൃഷ്ണനെ കോങ്ങാട് സ്പന്ദനം കലാവേദി ആദരിക്കുന്നു

New Update

publive-image

കോങ്ങാട്: ഗാന്ധി പദം ചിത്രരചന യജ്ഞത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡും, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ആർട്ട് ബുക്കറ്റ് കൊച്ചി നടത്തിയ ചിത്രരചനയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ചിത്രകലാ അദ്ധ്യാപിക അർച്ചന കൃഷ്ണനെ കോങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോങ്ങാട് സ്പന്ദനം കലാവേദി ആദരിക്കുന്നു.

Advertisment

മാർച്ച് അഞ്ചിന് രാവിലെ 10ന് പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽ ചിത്രകാരൻ കുമാർ പി. മുക്കു തല ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കലാ-സാഹിത്യ - സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും. തുടർന്ന് അർച്ചന കൃഷ്ണൻ പാടി അഭിനയിച്ച "ചിതറിയ ജീവിതങ്ങൾ " എന്ന ഹൃസ്വചിത്രപ്രദർശനവും ഉണ്ടാകും.രാധാകൃഷ്ണൻ കാരാ കുർശി രചന നടത്തി ഗോപിനാഥ് പൊന്നാനിയാണ് ഈ ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisment