കരിമ്പയിൽ കുടുംബശ്രീ നടത്തിയ വിളംബര റാലിയിൽ ആയിരത്തിലേറെ വനിതകൾ പങ്കെടുത്തു

New Update

publive-image

Advertisment

പാലക്കാട്: കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് നാളെ 'ചുവട് 2023' എന്ന പേരില്‍ സംസ്ഥാനത്തുടനീളം അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കരിമ്പയിൽ ആയിരത്തിലേറെ വനിതകൾ അണിനിരന്ന വിളംബര റാലി നടത്തി.

publive-image

കാൽ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച സാമൂഹ്യ മാറ്റങ്ങളും പുരോഗതിയും, അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും.

വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികളാണ് കരിമ്പയിൽ കുടുംബശ്രീ നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും, ഓരോ ദിവസത്തിലും പുതുമയുള്ളതാവുകയും ചെയ്യുകയാണ്.

ലോകം അത്ഭുതത്തോടെയാണ് ഈ മുന്നേറ്റത്തെ നോക്കി കാണുന്നത്. ചുവട്-2023ന്‍റെ വിളംബര റാലിയിൽ സംസാരിച്ച മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.ജയശ്രീ പറഞ്ഞു. കല്ലടിക്കോട് മാപ്പിള സ്കൂൾ മുതൽ ടിബി ജംഗ്ഷൻ വരെ നടന്ന വിളംബര റാലിയുടെ ഉദ്ഘാടനത്തിലും സമാപന ചടങ്ങിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, പ്രദീപ്‌ഫർണാണ്ടസ്, ജയവിജയൻ,ശ്രീജ,മേഴ്സി തുടങ്ങിയവർ സംസാരിച്ചു.

Advertisment