പാലക്കാട് അനുഗ്രഹ കോളനി റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പാലക്കാട്‌: അനുഗ്രഹ കോളനി റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം പാലക്കാട് നഗരസഭ 32 -ാം വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പൂർവ്വികർ പൊരുതി നേടിയ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്നും ഭരണഘടന മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കോളനി അസോസിയേഷൻ പ്രസിഡണ്ട് എം.പ്രമോദ് അധ്യക്ഷത വഹിച്ചു. കോളനിയിലെ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം 35ാം വാർഡ് കൗൺസിലർ എം.കൃഷ്ണൻ നിർവ്വഹിച്ചു. മുജീബ്,ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു.

അസോസിയേഷൻ ട്രഷറർ ഹരിദാസ് സ്വാഗതവും സെക്രട്ടറി കെ.പ്രവീൺ നന്ദിയും പറഞ്ഞു. ചടങ്ങിൽ കൗൺസിലർമാരെ ആദരിക്കലും കോളനിയിലെ കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു.

Advertisment