പാലക്കാട്‌ മുളങ്കാവ് വാഹനാപകടത്തിൽ തൃശൂര്‍ ചേലക്കര സ്വദേശി മരിച്ചു

New Update

publive-image

പാലക്കാട്:പാലക്കാട് മുളങ്കാവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ തൃശ്ശൂർ ചേലക്കര സ്വദേശി നബീൽ (19) ആണ് മരിച്ചത്. തൊഴുപ്പാടം ആലുങ്കൽ കുഞ്ഞുമുഹമ്മദ് മകനാണ് നബീൽ. കൊപ്പം മുളയങ്കാവിൽ വെച്ച് ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്.

Advertisment

ഒരേ ദിശയിൽ വന്ന ടിപ്പർ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ബന്ധു മുഹമ്മദ് ഫൈസൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് സർവീസ് ചെയ്യുന്നതിനായി പെരിന്തൽമണ്ണയിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്.

കൊപ്പം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പെരിന്തൽമണ്ണയിൽ വെച്ചു പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഉമ്മ: ഖദീജ. സഹോദരങ്ങൾ: നൗഫൽ, മുബീന. ഖബറടക്കം ഞായറാഴ്ച തൊഴുപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Advertisment