Advertisment

തരൂർ പഴമ്പാലക്കോട് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും മലപ്പുറം ഐ ഫൗണ്ടേഷൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

പാലക്കാട്‌: തരൂർ പഴമ്പാലക്കോട് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റേയും മലപ്പുറം ഐ ഫൗണ്ടേഷൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പഴമ്പാലക്കോട് ഗ്രാമത്തിലെ സാമൂഹിക സാംസ്കാരിക കലാകായിക മേഖലകളിൽ സജീവ സാനിധ്യമായ പഴമ്പാലക്കോട് ബ്രദേഴ്സ് ക്ലബും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായാണ് പഴമ്പാലക്കോട് ബ്രദേഴ്സ് ക്ലബിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

ക്ലബ് പ്രസിഡന്റ് ശിവനാരായണന്റെ അധ്യക്ഷതയിൽ ഔപചാരിക ഉദ്ഘാടനം പഴമ്പാലക്കോട് കമ്യൂണിറ്റി ഹെൽത് സെന്റർ മെഡിക്കലോഫീസർ വിനോജ് നിര്‍വ്വഹിച്ചു. ഐ ഫൗണ്ടേഷൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കോഡിനേറ്റർ അനീഷ് ക്യാമ്പ് വിശദീകരണം നടത്തി. ക്ലബ് സെക്രട്ടറി ഹക്കീം എ തെക്കേപീടിക സ്വാഗതവും ട്രഷറർ സാബു മൂപ്പൻ നന്ദിയും പറഞ്ഞു.

Advertisment