കെഎം മാണി സുതാര്യതയുള്ള രാഷ്ട്രീയക്കാരൻ; മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ കെഎം മാണി ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും നടത്തി

New Update

publive-image

Advertisment

പാലക്കാട്‌: മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ കല്ലടിക്കോട് നടത്തിയ കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും ഇഎസ് സംസ്ഥാന സെക്രട്ടറി എ.ജബ്ബാർ അലി ഉദ്ഘാടനം ചെയ്തു. വി.എസ്. ഗണേശൻ അധ്യക്ഷനായി.

ഭരണപരമായ രംഗത്ത് സുതാര്യതയുള്ള രാഷ്ട്രീയക്കാരനായിരുന്നു കെ എം മാണി. 13 തവണയാണ് പാലാക്കാര്‍ അദ്ദേഹത്തെ വിജയപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ നേതാവാണ് കെ എം മാണി. ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം.

സംസ്ഥാനത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമിട്ടത് കെഎം മാണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ നിരവധി ജീവ കാരുണ്യ പദ്ധതികൾ വരെ നടപ്പാക്കിയ ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് പ്രസംഗകർ അനുസ്മരിച്ചു.

publive-image

അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച
സി.എം.മാത്യുവിന് മൊറാർജി സ്മൃതി പുരസ്കാരം നൽകി ആദരിച്ചു.മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി ജോൺ മരങ്ങോലി കെഎം മാണി അനുസ്മരണ പ്രഭാഷണം നടത്തി.

ടി.സി.കൃഷ്ണദാസ്, പി.എം.ജോസഫ്, ടെൻസി പീറ്റർ, സിബിച്ചൻ മൈലാടൂർ,ടി.കെ. മണികണ്ഠൻ,കുര്യൻ തോട്ടുപുറം,എ എം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment