നോക്കുകുത്തിയായി സപ്ലൈകോ; സബ്‌സിഡിയുള്ള പലവ്യഞ്ജനങ്ങളിൽ പലതും കിട്ടാനില്ലെന്ന പരാതിയുമായി നാട്ടുകാര്‍

New Update

publive-image

മലമ്പുഴ:സപ്ലൈകോ പലപ്പോഴും നോക്കുകുത്തിയായി ജനങ്ങളെ വിഢികളാകുകയാണ്. സബ്‌സിഡിയുള്ള പലവ്യഞ്ജനങ്ങളിൽ പലതും നാമമാത്രമായ സ്റ്റോക്കാണ് ഉണ്ടാവാറ്. അരി, മുളക്, മല്ലി, കടല, പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവ പലപ്പോഴും സ്റ്റോക്ക് ഉണ്ടാവാറില്ല. ഫോൺ ചെയ്ത് ചോദിച്ചാൽ അരിയുണ്ടെന്ന് പറയുകയും ഉടൻ എത്തിയാൽ ഇപ്പോ കഴിഞ്ഞതേയുള്ളൂവെന്നാണ് ജീവനക്കാരിൽ നിന്നും മറുപടി ലഭിക്കുക.

Advertisment

ഓരോ മാസവും പതിനഞ്ചാം തിയതിക്കുള്ളിൽ അഞ്ചു കിലോ അരിയും പതിനഞ്ചാം തിയതിക്കു ശേഷം അഞ്ചു കിലോയുമാണ് ഓരോ കാർഡുടമകൾക്കും നൽകുക. എന്നാൽ ആവശ്യമായ സ്റ്റോക്കില്ലാത്തതിനാൽ പലപ്പോഴും പതിനഞ്ചാം തിയതിക്കുള്ളിൽ ലഭിക്കേണ്ടതായ അഞ്ചു കിലോ അരി പലർക്കും കിട്ടില്ല. പക്ഷെ പതിനഞ്ചാം തിയതിക്കു ശേഷം സ്റ്റോക്കുണ്ടെങ്കിൽ രണ്ടും ചേർത്ത് പത്തു കിലോവിതം അരി നൽകിയിരുന്നതും നിർത്തലാക്കി.

ഫലത്തിൽ സപ്ലൈകോവിൽ നിന്നും ചുരുക്കം ചില കാർഡുടമകൾക്കു മാത്രമേ അരി ലഭിക്കുന്നുള്ളൂ. സപ്ലൈക്കോ എന്നത് പലപ്പോഴും പ്രഹസനമായി മാറിയിരിക്കയാണെന്നും ചില താപ്പാനകളായ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിനുള്ള സ്ഥാപനമായി സപ്ലൈക്കോ മാറിയിരിക്കയാണെന്നും ജനങ്ങൾ ആരോപിക്കുന്നു. ബന്ധപ്പെട്ട വർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.

Advertisment