കട കത്തിനശിച്ച വ്യാപാരിക്ക് കനിവിന്റെ തണലായി മണ്ണാർക്കാട്ടെ വ്യാപാരി സമൂഹം

New Update

publive-image

മണ്ണാർക്കാട്:ഹോസ്പിറ്റൽ ജംഗ്ഷനിൽ സാമൂഹിക വിരുദ്ധരാൽ കത്തിനശിപ്പിച്ചെന്ന് കരുതുന്ന പെട്ടിക്കടയുടെ ഉടമയായ കാസിമിനെ ചേർത്തു പിടിച്ച് വ്യാപാരി സമൂഹം. കാസിമിന്റെ ഏക ഉപജീവനമാർഗമായ കട പൂർണ്ണമായും കത്തിനശിച്ച് അദ്ദേഹത്തിന് വലിയ നാശനഷ്ടമാണുണ്ടായത്.

Advertisment

ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് അംഗം കൂടിയായ കാസിമിന് ഏകോപന സമിതി സഹായ ധനം നല്കുകയും, മറ്റു വ്യാപാരികളുടെ സഹായത്തോടെ കട പുനർനിർമ്മിച്ചു നല്കാനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ബാബു കോട്ടയിൽ യൂണിറ്റിൻ്റെ സഹായധനം കാസിമിന് കൈമാറി. നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കുന്ന മയക്ക് മരുന്ന് മാഫിയകളെയും, സാമൂഹിക വിരുദ്ധരേയും അമർച്ച ചെയ്യണമെന്നും, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡണ്ട് ബാസിത് മുസ് ലിം, ജന സെക്രട്ടറി രമേഷ് പൂർണ്ണിമ, ട്രഷറർ ജോൺസൻ, മണ്ഡലം ജന സെക്രട്ടറി ഷമീം കരുവള്ളി, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷമീർ യൂണിയൻ, ബേബി ചാക്കോ ടൈം കെയർ, സിബി ടൈം സ്റ്റാർ, കൃഷ്ണദാസ് സിഗ്നൽ, ഷബീർ മംഗല്ല്യ, ഷമീർ കിംഗ്സ്, പ്രസാദ്, ആസിഫ്, ഹക്കിം, ജുനൈദ്, ഹുസൈൻ, ലിബീഷ്, അജിഷ്, ശൂരപ്പൻ, സെലീൽ, സജി, ഉണ്ണി, ബാബു, നജീബ് അഷ്റഫ് തുടങ്ങിയ പ്രവർത്തകർ സഹായധന വിതരണ പരിപാടിയിൽ പങ്കെടുത്തു.

Advertisment