/sathyam/media/post_attachments/4rUwoziOLUhnhkWghtRC.jpg)
പാലക്കാട്:കാർഷിക ഉത്പാദന കമ്പനി കരിമ്പ കനിനിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള വിപണി സാധ്യമാക്കുക എന്നതാണ് കനിനിറവിലൂടെ ലക്ഷ്യമിടുന്നത്.
പച്ചക്കറികൾ, കർഷകർക്കാവശ്യമായ വിവിധയിനം വിത്തുകൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, വളർത്തുമൃഗങ്ങൾക്കുള്ള തീറ്റകൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, കർഷകരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം കല്ലടിക്കോട് കള്ളിയത്തൊടി കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയ കനിനിറവിലൂടെ ലഭ്യമാണ്.
സമ്പൂർണ്ണമായും കർഷക സമൂഹത്തിന് സഹായകമായി പ്രവർത്തിക്കുകയാണ് ഈ പ്രൊഡ്യൂസർ കമ്പനി. നാടൻ മൂല്യവർധിത ഉത്‌പന്നങ്ങളുടെ വിപണനസാധ്യതയുടെ കേന്ദ്രമാവുന്നതിനൊപ്പം നാട്ടിലും വിദേശത്തും പ്രിയങ്കരമായ കല്ലടിക്കോട് നാടൻ വെളിച്ചെണ്ണയുടെ വിപണവും ഈ സെന്ററിൽ ഉണ്ട്.
കെ.സി.ഗിരീഷ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി.ആത്മ പാലക്കാട് പ്രോജക്ട് ഡയറക്ടർ കെ.ടി.ദീപ്തി ആദ്യ വില്പന നടത്തി. ജയ വിജയൻ, ഓമന രാമചന്ദ്രൻ, സി.കെ. ജയശ്രീ, കെ.കെ.ചന്ദ്രൻ, ഷാജൻ ടി.കെ,പി. സാജിദലി, ബിൻഷാദ് കെ.ടി, ഡോ.സിബി വർഗീസ്, യമുന.എൻ, എൻ.കെ. നാരായണൻകുട്ടി, മണികണ്ഠൻ വെട്ടത്ത്, യൂസഫ് പാലക്കൽ, നവാസ് അലി, അനസൂയ സെബാസ്റ്റ്യൻ, അസ്ഹറുദ്ദീൻ പി.എ തുടങ്ങിയവർ സംസാരിച്ചു.
കനിനിറവ് ചെയർമാൻ പി.ശിവദാസൻ സ്വാഗതവും വൈസ് ചെയർമാൻ സിജു കുര്യൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us