Advertisment

ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 26ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പാലക്കാട്:  ഒ.വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥാ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും, യുവ കഥാപുരസ്കാരം നിതിൻ വി എൻ എഴുതിയ ചെറുകഥയ്ക്കും അർഹമായതായി ഓ.വി .വിജയൻ സംസ്കാര സമിതി ചെയർമാൻ ടി.കെ.നാരായണദാസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

സെക്രട്ടറി ടി ആർ അജയൻ, കൺവീനർമാരായ ടി .കെ. ശങ്കരനാരായണൻ, രാജേഷ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആശ മേനോൻ, ഡോക്ടർ സിപി ചിത്രബാനു, ടി.കെ. ശങ്കരനാരായണൻ, രഘുനാഥൻ പർളി, മോഹൻദാസ് ശ്രീകൃഷ്ണപുരം, മനോജ് വീട്ടിക്കാട്, ജ്യോതിഭായ് പര്യാടത്ത്, ടി.കെ. നാരായണദാസ്, ടി.ആർ. അജയൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

രാജേഷ് മേനോൻ, ഡോക്ടർ പി.ആർ. ജയശീലൻ എന്നിവർ ആയിരുന്നു സമിതിയുടെ കൺവീനർമാർ. ഫെബ്രുവരി 26 ന് രാവിലെ 11 ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisment