പാലക്കാട് നഗരത്തിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു

New Update

publive-image

പാലക്കാട്:പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ശേഖരീപുരം പെട്രോൾ പമ്പ്, അംഗൻവാടി, കെഎസ്ഇബി സ്റ്റേഷൻ, ഹരിത കർമ്മ സേന മാലിന്യ സോർട്ടിങ് ഹബ്ബ് എന്നിവയുടെ പരിസരത്തെ മാലിന്യങ്ങൾക്കും ഉണങ്ങിയ ചപ്പുചവറുകൾക്കും ഇന്ന് രാവിലെ 11 മണിയോടെ തീപിടിച്ചത് പരിഭ്രാന്തി പരത്തി.

Advertisment

ദേശീയപാതയിൽ പുക നിറഞ്ഞതോടെ വാഹനങ്ങൾ ഹോൺ മുഴക്കിയും ലൈറ്റിട്ടുമാണ് കടന്നു പോയത്. പുക ശ്വസിച്ച് അംഗൻവാടിയിലെ പിഞ്ചു കുഞ്ഞുങ്ങളും അദ്ധ്യാപികയും ആയയും അതുവഴി പോയ കാൽനടയാത്രക്കാരും പരിസരവാസികളും ചുമക്കുകയും ശാസതടസ്സം നേരിട്ടുകയും ചെയ്തു.

publive-image

അംഗൻവാടിയിലെ വാതിലും ജനലകളും അടച്ച് പുകയിൽ നിന്നും രക്ഷ നേടാൻ ശ്രമിച്ചിരുന്നു. നാട്ടുകാരും നഗരസഭ ഹരിത കർമ്മ സേനാംഗങ്ങളും പരിസരത്തെ തോട്ടിൽ നിന്നും കുടങ്ങളിലും ബക്കറ്റുകളിലും വെള്ളം മുക്കി ഒഴിച്ച് അംഗൻവാടി പ്രദേശത്തെ ചപ്പുചവറുകൾക്ക് തീപിടിക്കാതിരിക്കാൻ ശ്രദ്ധിച്ചത് വൻ ദുരന്തം ഒഴിവായി.

നാട്ടുകാർവിവരം അറിയിച്ചതിനെ തുടർന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. എസ്എഫ്ആർ ഒ.പി. കെ.രാമൻകുട്ടി, എഫ്ആർഒമാരായ വിനിത്, സുനിൽ, വിനീഷ്, ചന്തു, എന്നീ ഉദ്യോഗസ്ഥരാണ് തീയണക്കാൻ നേതൃത്വം നൽകിയത്.

Advertisment