/sathyam/media/post_attachments/fnkuv7wZaVuAabur2hCp.jpg)
തച്ചമ്പാറ:ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കുളിൽ കുട്ടികൾ തയ്യാറാക്കിയ പത്രം ദേശ ദീപം പ്രകാശനം ചെയ്തു. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ വാർത്തകളും,കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികളും ഉൾപ്പെടുത്തി കൊണ്ടാണ് ദേശ ദീപം പ്രസിദ്ധികരിക്കുന്നത്.
എല്ലാ കുട്ടികൾക്കും പത്രം വിതരണം ചെയ്യും.2008 മുതൽ എല്ലാ വർഷവും ദേശ ദിപം പ്രസിദ്ധികരിച്ചു വരുന്നുണ്ട് .കോവിഡ് കാലത്ത് ഡിജിറ്റൽ പത്രമായി ദേശ ദിപം പ്രസിദ്ധികരിച്ചിരുന്നു.
കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ പത്രം സഹായകരമാകുന്നുണ്ട്.സ്കുൾ പ്രിൻസിപ്പൽ സ്മിത പി യ്യങ്കുളത്തിൻ്റെ അധ്യക്ഷതയിൽ പൂർവ്വ മലയാളം അധ്യാപകൻ വി ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.
ഹെഡ്മാസ്റ്റർ ബെന്നി ജോസ് കെ ,അർബ്ബൻ ഗ്രാമീൺ സൊസൈറ്റി ചെയർമാൻ അജിത് പാലാട്ട്,പി ടി എ പ്രസിഡണ്ട് പി പ്രവിൺ കുമാർ,സക്കിർ ഹുസൈൻ,കെ എം.ദിജിഷ്,എം വിനോദ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us