/sathyam/media/post_attachments/eEf5wE1S24QNfqNSg0pg.jpg)
പാലക്കാട്:പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവ് പിടികൂടി.
വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു പോകാനായി വരുമ്പോൾ, സംശയാസ്പദമായി കാണപ്പെട്ട നെടുമ്പാശ്ശേരി സ്വദേശി ജോസ്കോ ഷാജു (22) ആണ് 2.1കിലോ കഞ്ചാവുമായി പിടിയിലായത്.
അങ്കമാലി-ആലുവ പ്രദേശങ്ങളിലുള്ള സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനു൦, സ്വന്തം ഉപയോഗത്തിനത്തിനുമായാണ് ഇയാൾ കഞ്ചാവ് കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ അറിഞ്ഞത്.
ട്രെയി൯ മാർഗം ഉള്ള കഞ്ചാവ് കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആ൪പിഎഫ് സി.ഐ എ൯.കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ് , ആ൪പിഎഫ് എസ്ഐ എ.പി.അജിത് അശോക്, എഎസ്ഐ സജു.കെ, ഹെഡ് കോൺസ്റ്റബിൾ എ൯.അശോക്, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താർ, എക്സ്സൈസ് പ്രിവെന്റീവ് ഓഫീസർ മാരായ കെ.പ്രസാദ്, സന്തോഷ്.എ൯.കെ, സിഇഒമാരായ അഭിലാഷ്.കെ, ജ്ഞാനകുമാർ, രാഹുൽ എന്നിവരടങ്ങിയ പ്രത്യേകസ൦ഘ൦ നടത്തിയ പരിശോധനയിലാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us