വേനല്‍ ആരംഭിച്ചതോടുകൂടി അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങള്‍ കാട്ടുതീ ഭീതിയിൽ. തീ പടരുന്നത് തടയാന്‍ ബോധവത്കരണവും നിയമനടപടികളും ആവശ്യമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

New Update

publive-image

അഗളി:വേനലാരംഭത്തോടുകൂടി അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ ഏത് സമയത്തും കാട്ടുതീ കാണാപ്പെടാമെന്ന ഭീതിയിലാണ്. വനത്താൽ ചുറ്റപ്പെട്ട അട്ടപ്പാടി പ്രദേശത്തു ഒരുഭാഗത്തു കാട്ടുതീ കണ്ടാൽ മറ്റുസ്ഥലങ്ങളിലും തീ ഉണ്ടാവും എന്നതാണ് പ്രധാന പ്രശനമായിചൂണികാണിക്കുന്നത്.

Advertisment

വനത്തോട് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ നിന്നാണ് ഭൂരിഭാഗം തീപിടുത്തത്തിന്‍റെയും ഉറവിടമായി കണ്ടെത്തിയിട്ടുള്ളത്. വന്യമൃഗ ശല്ല്യംഒഴിവാക്കുന്നതിനും 'പഞ്ചകാട് ' (പരമ്പരാഗത കൃഷിസ്ഥലം) ഒരുക്കുന്നതിനും തീയിടാറുണ്ട്. ഇത് നിയന്ത്രണാതീതമായി കാട്ടുതീക്കു കാരണമാകുന്നു.

പുതൂർ പഞ്ചായത്തിലെ അട്ടപ്പാടി വനം റേഞ്ചിൽഉൾപെട്ടുവരുന്ന വെന്തവെട്ടി, അരളിക്കൊണം, മേലെ മുള്ളി, പലകയുർ പ്രദേശങ്ങളിലെ മലനിരകളിൽ കാട്ടുതീ പടർന്നാൽ ആഴ്ചകളോളം തീകത്തിനിൽക്കുക പതുവുകാഴ്ചയാണ്. വനം വകുപ്പിന്റെ ഫയർലൈൻ പ്രവർത്തനങ്ങൾ നാമമാത്രമായാണ് നടത്തിയിട്ടുള്ളതെന്നു നാട്ടുകാർ പറയുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അട്ടപ്പാടി ചുരത്തിൽ നടത്തിയ ഫയർ ലൈൻ പ്രവത്തങ്ങൾ നടത്തിയ സ്ഥലത്തുനിന്നാണ് തീ ഉണ്ടായതും ചെങ്കുത്തായ മലയിൽ തീപടർന്നുകയറിയതും. വനംവകുപ്പ്ന്റെ ഏറെ നേരത്തെ കഠിന ശ്രമത്തിലാണ് തീ അണക്കനായത്. ഇവിടെ കത്തിനിന്ന മരമാണ് ചൊവ്വാഴ്ച പകൽ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്.

എന്നാൽ വനം വകുപ്പ് തീ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫയർ ലൈൻ ഭാഗങ്ങളിൽ കൺട്രോൾ ബെർണിങ് നടത്തി മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി മണ്ണാർക്കാട് ഡിഎഫ്ഓ സുർജിത് പറഞ്ഞു. കാട്ടുതീക്കെതിരായി വേണ്ടത്ര ബോധവത്കരണവും നിയമ നടപടികളുമാണ് ആവശ്യമെന്നു പരിസ്ഥിതി പ്രവർത്തർ പറയുന്നു.

Advertisment