ചെറാട് കുടുംബശ്രീ യൂണിറ്റിന്റെ നവീകരിച്ച കേക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

New Update

publive-image

നവീകരിച്ച കേക്ക് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു

Advertisment

മലമ്പുഴ:ചെറാട് കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായ എൻസോ കേക്ക്സ് ആന്‍ഡ് ഫുഡ് പ്രൊഡക്റ്റിന്‍റെ ചെറാടുള്ള നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു.
കുടുംബശ്രീ മിഷന്റേയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ സംരംഭം.

publive-image

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കാഞ്ചനസു ദേവൻ, തോമസ് വാഴപ്പിള്ളി, പഞ്ചായത്തംഗം അശ്വതി, സിഡിഎസ് ചെയർപേഴ്സൺ ലീലാവതി തുടങ്ങിയവർ പങ്കെടുത്തു.

Advertisment