മലമ്പുഴ ഉദ്യാനത്തിന് സമീപം വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും അപകടഭീക്ഷണിയായി ഉണക്കമരം. അടിയന്തിരമായി മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

New Update

publive-image

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പ്രധാന റോഡിൽ വൻ മരം ഉണങ്ങി നിൽക്കുന്നത് വാഹനയാത്രികർക്കും കാൽനടക്കാർക്കും അപകട ഭീതിയുണ്ടാക്കുന്നു.

Advertisment

ഉദ്യാനത്തിൻ്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മരം നിൽക്കുന്നത്. അവധി ദിവസങ്ങളിലും ഉത്സവനാളുകളിലും തിരക്കേറുമ്പോൾ പലപ്പോഴും ഈ പരിസരത്ത് വാഹനം പാർക്ക് ചെയ്ത് വിനോദസഞ്ചാരികൾ ഈ മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്.

ഈ സമയങ്ങളിൽ ഉണക്കമരം വീണാൽ വൻ ദുരന്തത്തിന് സമ്മൾ സാക്ഷിയാകേണ്ടിവരുമെന്ന ഭീതിയിലാണ് നാട്ടുകാർ. എത്രയും വേഗം മരംമുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.

Advertisment