/sathyam/media/post_attachments/aVixQipuY6MNyBA7xjSM.jpg)
മലമ്പുഴ: സ്നേനേഹവും കാരുണ്യവും സഹായിക്കലും അന്യം തിന്നു പോകുന്ന ഈ കാലഘട്ടത്തിൽ കാരുണ്യത്തിൻ്റെ കരസ്പർശനവുമായി ഒരു ബാലൻ. മലമ്പുഴ ശാസ്താ കോളനി വിബിൻ ഭവനത്തിലെവിബിൻ - വന്ദന ദമ്പതികളുടെ ഇരട്ട മക്കളിൽ ആര്യനാണ് ഈ കാരുണ്യ പ്രവർത്തകൻ.
കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ച് ബി.വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. പിതാവിൻ്റെ സുഹൃത്തിൻ്റെ മകൻ മുടി വളർത്തി ക്യാൻസർ രോഗിക്ക് നൽകുന്നു എന്ന അറിവാണ് ആര്യന് പ്രചോതനമായത്. മാതാപിതാക്കളും ക്ലാസ് അദ്ധ്യാപികയും സ്കൂൾ അധികൃതരും അനുകൂലിച്ചതോടെ ആര്യൻ്റെ ആഗ്രഹത്തിന് കൂട്ടമണിയടിച്ചു. ഒപ്പം പിറന്ന ആദിത്യനും ഇങ്ങനെ ചെയ്യണമെന്ന ആഗ്രഹമുണ്ടായെങ്കിലും താൻ പഠിക്കുന്നസ്കൂൾ അധികൃതർ സമ്മതം നൽകാത്തതുെകാണ്ട് ആദിത്യൻ്റ ആഗ്രഹം മനസ്സിലൊതുക്കേണ്ടി വന്നെങ്കിലും കൂടെ പിറപ്പായ ആര്യന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
മകൻ്റെ ഈ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു അഛൻ വിബിനും അമ്മ വന്ദനയും മുത്തശ്ശി സരളയും. ചെറുപ്പത്തിൽ തന്നെ മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെ നല്ല കാര്യമായ തുകൊണ്ടാണ് താൻ സമ്മതിച്ചതെന്ന് അച്ചൻ വിബിൻ പറയുന്നു. എന്നാൽ മകൻ്റെ മുടി കഴുകി വൃത്തിയാക്കാനും ചികി കെട്ടി പരിപാലിക്കാനും ഒപ്പം നിന്നുകൊണ്ട് സഹകരിച്ചാണ് അമ്മ വന്ദന മകൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കു ചേരുന്നത്.
മുറിച്ച് മുടി ആവശ്യമുള്ള ക്യാൻസർ രോഗിക്കു സൗജന്യമായി നേരിട്ടു നൽകാനാണ് തീരുമാനമെന്നും ഇടനിലക്കാർക്ക് നൽകിയാൽ അവർ വില വാങ്ങാൻ സാധ്യതയുണ്ടെന്നും ആര്യൻ്റെ അച്ഛൻ വിപിൻ പറഞ്ഞു - ആര്യൻ്റേയും മാതാപിതാക്കളുടേയും തീരുമാനത്തെ നാട്ടുകാർ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us