/sathyam/media/post_attachments/ra0JxOmgZo8OiFy9fMsY.jpg)
മലമ്പുഴ മന്തക്കാട് 'അക്ഷയപാത്രം' എന്ന പേരില്‍ സ്ഥാപിച്ച ഭക്ഷണക്യാബിൻ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമലത മോഹൻദാസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
മലമ്പുഴ: വിശപ്പുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം മനുഷ്യസ്നേഹികൾ അകത്തേത്തറ പഞ്ചായത്തിൽ ആരംഭിച്ച ഭക്ഷണ കാബിൻ പദ്ധതി വിജയകരമായി ഒന്നാം വർഷം പൂർത്തിയാക്കുമ്പോൾ ഈ പദ്ധതി മലമ്പുഴ പഞ്ചായത്തിലും തുടക്കം കുറിച്ചു.
മലമ്പുഴ മന്തക്കാട് വില്ലേജ് ഓഫീസിനു മുമ്പിൽ സ്ഥാപിച്ച ഭക്ഷണ ക്യാബിനിന്‍റെ ഉദ്ഘാടനം മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. സംഘടാ പ്രസിഡൻ്റ് അഭിലാഷ് വർമ്മ പദ്ധതി വിവരിച്ചു'.ആർക്കു വേണമെങ്കിലും ഇവിടെ ഭക്ഷണം നിക്ഷേപിക്കാമെന്നും വിശക്കുന്നവർക്ക് ഇവിടെ നിന്നും ഭക്ഷണമെടുത്തു കഴിക്കാമെന്നുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഒട്ടേറെ സുമനസുകളുടെ സഹായ സഹകരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രവർത്തന രംഗത്തെ ഒട്ടേറെ പേർ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us