ശരിയായ മാധ്യമ പ്രവർത്തനത്തിന്റെ വീണ്ടെടുപ്പിന് വസ്തുതകളും യാഥാർഥ്യങ്ങളും ഉയർത്തിപിടിക്കുക അനിവാര്യം. യുവജനക്ഷേമ ബോർഡ് യുവ മാധ്യമ ക്യാമ്പിനു മലമ്പുഴയിൽ തുടക്കമായി. മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

New Update

publive-image

മലമ്പുഴ: അധികാരത്തിന്റെ ആർപ്പുവിളി സംഘമായി മാധ്യമങ്ങൾ മാറരുതെന്നും നിലവിലുള്ള അധികാര വ്യവസ്ഥക്ക് കീഴ്പ്പെട്ടവരായി സമൂഹം നേരിടുന്ന യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിക്കുന്ന വിധം മാധ്യമങ്ങൾ മാറുന്ന കാഴ്ച ദയനീയമാണെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നേരന്വേഷണം യുവ മാധ്യമ ക്യാമ്പ് മലമ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വസ്തുതകളും യാഥാർഥ്യങ്ങളും ഉയർത്തിപിടിക്കുക മാത്രമാണ് ശരിയായ മാധ്യമ പ്രവർത്തനത്തിന്റെ വീണ്ടെടുപ്പിന് അനിവാര്യം. മാധ്യമങ്ങൾ അകപ്പെട്ടിരിക്കുന്നത് മൂലധന താല്പര്യത്തിലാണ്. ഒന്നുകിൽ വഴങ്ങുക, അല്ലെങ്കിൽ വിഴുങ്ങുക ഇതായിരിക്കുന്നു മാധ്യമം പ്രവർത്തനം. വസ്തുത ജനങ്ങളെ അറിയിക്കുന്നതാവണം മാധ്യമങ്ങൾക്കുണ്ടാവേണ്ട അടിസ്ഥാന മൂല്യമെന്നും ജനപക്ഷമാധ്യമ പ്രവർത്തനം സാഹസികമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജോയ്‌ അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ കെ.ജെ. ജേക്കബ് ആമുഖഭാഷണം നടത്തി. സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം വി. കെ.സനോജ്, ഷെനിൻ മന്ദിരാട്, ഷെബീറലി.പി.എം, ഷെരീഫ് പാലോളി, സന്തോഷ്‌, റിയാസുദ്ധീൻ, ഉദയകുമാരി, ഗോപിക തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവർക്കായി മൂന്നു ദിവസത്തെ ക്യാമ്പാണ് മലമ്പുഴയിൽ സംഘടിപ്പിച്ചിട്ടുള്ളത്. മലയാള മാധ്യമ രംഗത്ത് പ്രഗത്ഭരായ മീഡിയ പ്രൊഫഷണലുകൾ മൂന്നു ദിവസത്തെ ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിൽ സംസാരിക്കും. മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

Advertisment