/sathyam/media/post_attachments/elAjyP1pVpIbnxk6sk4t.jpg)
മണ്ണാർക്കാട് എംഇഎസ് കോളേജ് അലുമിനി മീറ്റ് വർണബലൂണുകൾ പറത്തി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചപ്പോൾ
മണ്ണാർക്കാട്:കല്ലടി കോളേജിന്റെ മുറ്റത്ത് തലമുറകളുടെ സ്നേഹസംഗമം. ഓർമകളിൽനിന്ന് പഴയ സഹപാഠികളെയും കൂട്ടുകാരെയും അവർ കണ്ടെത്തി. വിശേഷങ്ങൾ പങ്കുവെച്ച് ഇടനാഴികളിലൂടെ ഒരുമിച്ചുനടന്നു. ക്ലാസ്‌മുറികളിലിരുന്ന് കുശലം പറഞ്ഞു.അധ്യാപകരെയും പരിചയപ്പെട്ടു. മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിൽ 1967 മുതൽ 2022 വരെ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ സംഗമമാണ് ശനിയാഴ്ച നടന്നത്.
‘മെസ് ഫീലിയ’ എന്നപേരിലാണ് ‘ഗ്ലോബൽ അലുമ്‌നി മീറ്റ് 2കെ23’ സംഘടിപ്പിച്ചത്. അയ്യായിരത്തോളം പൂർവവിദ്യാർഥികൾ പങ്കെടുത്തു. അധ്യാപനകാലത്തെ വിശേഷങ്ങളും തമാശകളും ഓർത്തെടുത്ത് അധ്യാപകരും സംഗമം ഹൃദ്യമാക്കി.കോളേജിലെ ആദ്യത്തെ രണ്ട് ബാച്ചിലെ വിദ്യാർഥികൾ വർണബലൂണുകൾ പറത്തിയാണ് പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. നെല്ലിമരങ്ങളും ഞാവൽമരങ്ങളും തണൽവിരിച്ച പഴയ ഓപ്പൺവേദിയിലായിരുന്നു ചടങ്ങ്. ചുറ്റുമുള്ള പടിക്കെട്ടുകളിൽ വിദ്യാർഥികളും ഇരുന്നു.
ആരംഭവർഷത്തിലെ അധ്യാപകൻ പ്രൊഫ.എം.വി. പദ്‌മനാഭൻ ഉദ്ഘാടനപ്രഭാഷണം നടത്തി.അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് അബൂബക്കർ സിദ്ധിഖ് അധ്യക്ഷനായി. പൂർവവിദ്യാർഥിയും എം.എൽ.എ.യുമായ മഞ്ഞളാംകുഴി അലി,കേരള സർവകലാശാലാ വൈസ്ചാൻസലറായിരുന്ന എ. ജയകൃഷ്ണൻ,മണ്ണാർക്കാട് മുനിസിപ്പൽ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് സുബൈദ ഇസ്ഹാഖ് എന്നിവർ മുഖ്യാതിഥികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us