New Update
/sathyam/media/post_attachments/T0FA4OZ0ak5Fs9lHioG9.jpg)
മലമ്പുഴ:പാലക്കാട് - മലമ്പുഴ നൂറടി റോഡ് സൈഡിലെ സ്മശാനത്തിലുണങ്ങി നിൽക്കുന്ന ഉണക്ക പുല്ലിന് തീപിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പുക ഉയർന്നതോടെ വാഹനയാത്രക്കാർക്കും യാത്ര ദുഷ്കരമായി.കണ്ണിൽ പുകയടിച്ചും പരസ്പരം കാണാനാകാതെ ഡ്രൈവർമാർ ഹോൺ മുഴക്കിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്.
Advertisment
/sathyam/media/post_attachments/A65PAyKeEDyj5UpjNtXK.jpg)
വൈദ്യുതി വകുപ്പ് വൈദ്യുതി പ്രവാഹം വിഛേദിച്ചു. പാലക്കാട്ടെ ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തിലാത്തതും ഏറെ വിഷമമായി. കഞ്ചിക്കോട്ടൂ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. നാട്ടുകാർ ബക്കറ്റിലും കുടങ്ങളിലുമായി വെള്ളം ഒഴിച്ചു് തിയണക്കാൻ ശ്രമിച്ചിരുന്നു.
ഇന്ന് ഉച്ചക്ക് 12.30 നോടു കുടിയാണ് തീ കത്താൻ ആരംഭിച്ചത്. എല്ലാവർഷവും വേനൽക്കാലത്ത് ഇവിടെ തീപിടുത്തം പതിവാണെന്നും ഉണക്ക പുല്ല് വെട്ടി വൃത്തിയാക്കിയാൽ തീപിടുത്ത സാഹചര്യം ഒഴിവാക്കാമെന്നും നാട്ടുകാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us