സമൂഹത്തെ വെളിച്ചത്തേക്ക് നയിക്കാൻ ബാധ്യതപ്പെട്ടവരാണ് മാധ്യമങ്ങൾ; മലമ്പുഴയില്‍ സംഘടിപ്പിച്ച യുവജനക്ഷേമ ബോർഡ് യുവ മാധ്യമ ക്യാമ്പ് സമാപിച്ചു

New Update

publive-image

മലമ്പുഴ: മൂന്നു ദിവസമായി മലമ്പുഴയിൽ സംഘടിപ്പിക്കപ്പെട്ട യുവജനക്ഷേമ ബോർഡ് നേരന്വേഷണം യുവ മാധ്യമ ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വിദ്യാർഥികൾക്കായി നടത്തിയ മൂന്നു ദിവസത്തെ ക്യാമ്പിൽ മാധ്യമ രംഗത്ത് പ്രഗത്ഭരായ മീഡിയ പ്രൊഫഷണലുകൾ ക്ലാസുകൾ നയിച്ചു.

Advertisment

സമാപന പരിപാടി എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വസ്തുതകൾ വിളിച്ചു പറയുന്നതിനും സമൂഹത്തെ വെളിച്ചത്തേക്ക് നയിക്കാൻ ബാധ്യതപ്പെട്ടവരുമാണ് മാധ്യമങ്ങൾ. ജേർണലിസം ജനത്തിന്റേതാണ്. ജനാധിപത്യത്തിൽ ഒരാളും ഒഴിവാക്കപ്പെടേണ്ടയാളല്ല.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള മറയായി മാധ്യമങ്ങൾ മാറാൻ പാടില്ലെന്നും ചിന്തകളെ രൂപപ്പെടുത്താനും അവയെ മറ്റുള്ളവർക്കും ഗ്രഹിക്കാവുന്ന വിധം ആവിഷ്ക്കരിക്കാനും നമ്മുടേതു പോലത്തെ പൂർണ ജനാധിപത്യ സങ്കൽപത്തിൽ ഓരോ പൗരനും സ്വാതന്ത്ര്യമുണ്ടെന്നും ഉദ്ഘാടകൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി.ക്യാമ്പ് അംഗങ്ങൾക്ക് എംഎൽഎ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രാധിക മാധവൻ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം തോമസ് വാഴപ്പള്ളി, ഗ്രാമ പഞ്ചായത്ത്‌ അംഗം റാണി ശെൽവൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗങ്ങളായ ഷെനിൻ മന്ദിരാട്, ഷബീർ അലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഉദയകുമാരി.എസ്, ക്യാമ്പ് ഡയറക്ടർ കെ.ജെ.ജേക്കബ്, യുവതി കോർഡിനേറ്റർ ഗോപിക ഇ.പി. തുടങ്ങിയവർ സമാപന പരിപാടിയിൽ സംസാരിച്ചു.

Advertisment