/sathyam/media/post_attachments/Z1rFiCZLJpeakRgWpLGn.jpg)
കർഷകരെ രക്ഷിക്കൂ,രാജ്യത്തെ രക്ഷിക്കൂ തേങ്കുറുശ്ശിയിൽ നടത്തിയ അഖിലേന്ത്യ കിസാൻ സഭ ജില്ലാ പര്യടന യാത്ര സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ വേണുഗോപാൽ നായർ സംസാരിക്കുന്നു
പാലക്കാട്:കർഷകരെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യ കിസാൻ സഭ നടത്തുന്ന സംസ്ഥാന ജാഥയ്ക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ശ്രദ്ധേയ സ്വീകരണം നൽകി. കല്ലടിക്കോട്, വള്ളിക്കോട്, പറളി, തേൻകുറിശ്ശി, തത്തമംഗലം, നെന്മാറ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം ജാഥയുടെ ജില്ലാ സമാപനം വടക്കഞ്ചേരിയിൽ നടന്നു.
കർഷകരുടെ സംഘ ശക്തിയും പോരാട്ടങ്ങളും ആണ് പാലക്കാടിന്റെ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രധാന ഘടകം. കേന്ദ്രസർക്കാറിന്റെ കർഷക വിരുദ്ധ ജനവിരുദ്ധ നയങ്ങൾ തിരുത്തുകയും സംസ്ഥാനത്ത് കർഷക ക്ഷേമ പദ്ധതികൾ കൂടുതൽ ശക്തമാക്കിയും കർഷകരെ രക്ഷിക്കാനും കൃഷിയെ സംരക്ഷിക്കാനുള്ള നടപടികൾക്ക് വേണ്ടിയാണ് കർഷകരക്ഷാ യാത്ര നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു.
വന്യമൃഗങ്ങളിൽ നിന്നും കൃഷിയെയും കർഷകരെയും സംരക്ഷിക്കുക, ബഫർസോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കുക, നെല്ലിന്റെ സംഭരണവില ഉയർത്തുക, നാളികേര സംഭരണം കർഷകർക്ക് ഗുണം ചെയ്യുന്ന തരത്തിൽ ഫലപ്രദമാക്കുക, ക്ഷീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങിയ
കാർഷിക പ്രധാനമായ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക രക്ഷാ യാത്ര ‑പ്രക്ഷോഭ പ്രചാരണ പരിപാടികൾ.
അഡ്വ.ജെ.വേണുഗോപാലൻ നായരാണ് വടക്കൻ മേഖല ജാഥാ ക്യാപ്റ്റൻ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പൊതുസമ്മേളനത്തിൽ എ.പ്രദീപൻ, വസന്തകുമാർ, ടി.കെ.രാജൻ മാസ്റ്റർ, ബങ്കളം കുഞ്ഞികൃഷ്ണൻ, ദീപ എസ്.നായർ, തുടങ്ങിയവർ സംസാരിച്ചു.
കിസാൻ സഭ ജില്ലാസെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ,എ.എസ്.ശിവദാസ്, കെ. രാമചന്ദ്രൻ, പി.അശോകൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ജാഥ ജില്ലാ പര്യടനം നടത്തി. മണ്ണാർക്കാട്ടെ പൊതുസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്,വടക്കഞ്ചേരിയിൽ നടന്ന സമാപന സമ്മേളനത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് പ്രകാശ് ബാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഫെബ്രുവരി 23ന് രാജ്ഭവനിൽ കർഷക മഹാസംഗമവും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us