തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്‍ററി സ്കൂളില്‍ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും 66-ാം വാർഷികാഘോഷവും നടത്തി

New Update

publive-image

തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കന്ററി സ്കൂൾ 66 -ാം വാർഷികാഘോഷവും, വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻ കുട്ടിയുടെ അധ്യക്ഷതയിൽ കോങ്ങാട് എംഎൽഎ അഡ്വ: കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

Advertisment

ചടങ്ങിൽ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ മുഖ്യ അതിഥിയായിരുന്നു. മാനേജർ വത്സൻ മഠത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരം നൽകി. പ്രിൻസിപ്പൽ സ്മിത പി. അയ്യങ്കുളം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോർജ് തച്ചമ്പാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.വി.കുര്യൻ, ഐഷ ബാനു, വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ, പി ടി എ പ്രസിഡണ്ട് പ്രവീൺ കുമാർ, എം പി ടി എ പ്രസിഡന്റ് ഷരീഖ, പി.ടി.എ വൈ. പ്രസിഡന്‍റ് സക്കീർ ഹുസൈൻ, എ.ആർ രവിശങ്കർ, സിസ്റ്റർ ജെസ്സി കെ.ഒ, ചിത്ര ടി.ജി, എ.വി.ബ്രൈറ്റി,എം വിനോദ്, ആരിഫ് തുടങ്ങിയവർ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ ബെന്നി ജോസ് , പ്രിൻസി വർഗ്ഗീസ് മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും, അധ്യാപികമാരുടെ തിരുവാതിര കളിയും അരങ്ങേറി.

Advertisment