അസാധാരണമായ സാമൂഹ്യ സേവനങ്ങൾക്ക് ജപ്പാനിലെ 'നിവാനോ' പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാനസമ്മാനം ഏകതാ പരിഷത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന്

New Update

publive-image

കണ്ണൂർ:ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാനസമ്മാനം ഏകതാ പരിഷത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി. രാജഗോപാലിന്. രണ്ടുകോടി യെൻ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളിൽ നൽകിയ അസാധാരണമായ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment

കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ് പി.വി. രാജഗോപാൽ. രാജ്യത്തെ പാവങ്ങളുടെയും പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി സമാധാനമാർഗങ്ങളിലൂടെ പ്രവർത്തിക്കുകയും തുല്യമനുഷ്യാന്തസ്സ് ഉറപ്പിക്കാൻ യത്നിക്കുകയുംചെയ്യുന്ന സമർപ്പിതജീവിതമാണ് പി.വി. രാജഗോപാലിന്റേതെന്ന് നിവാനോ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.

മേയ് 11-ന് ടോക്യോവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണംചെയ്യും. 1983 മുതൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഇതുവരെ 39 പേർ അർഹരായി.

Advertisment