ക്ഷീര കർഷക ക്ഷേമത്തിനായി കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പാലിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കും. മിൽകോ എന്ന പേരില്‍ ഉൽപ്പന്നങ്ങൾ തിങ്കൾ മുതൽ വിപണിയിലെത്തും

New Update

publive-image

പാലക്കാട്: ക്ഷീര കർഷക ക്ഷേമത്തിനായി കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പാലിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കും. മിൽകോ എന്ന പേരിലുളള ഉത്പന്ന നിർമ്മാണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20 ന് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം. സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ പ്രതിദിനം 40000 ലിറ്റർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 30000 ലിറ്റർ പാല് മാത്രമാണ് മിൽമ്മ സംഭരിക്കുന്നത്. അവശേഷിക്കുന്ന പാല് ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.

സിപ്പ് അപ്പ്, പേഡ, സംഭാരം, മോര് എന്നിവയാണ് തുടക്കത്തിൽ ഉത്പാദിപ്പിക്കുന്നത്. വിദ്യാലയങ്ങൾ, വിവാഹ മുൾപ്പടെയുളള സൽക്കാരങ്ങളും വ്യാപാര സ്ഥാപനങ്ങളും വിൽപ്പന കേന്ദ്രങ്ങളാവും.

ആദ്യ ഘട്ട വിജയത്തിന് ശേഷം ഉത്പന നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. കുടുംബശ്രീ, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് കെജിഒഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എം. സ്തീഷ് പറഞ്ഞു.

കൊഴിഞ്ഞാമ്പാറ സീനിയർ വെറ്റിനറി സർജൻ, ഡോ: എം.എ. നാസർ, സംഘാടക സമിതി അംഗങ്ങളായ മുഹമ്മദ് ഫാറൂഖ്, എൻ.വിജയാനന്ദ്, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment