പോത്തുണ്ടി അകമ്പാടം വിഷ്ണുമായ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ചു

New Update

publive-image

നെന്മാറ:പോത്തുണ്ടി അകമ്പാടം വിഷ്ണുമായ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ച് പുരസ്കാര വിതരണം നടത്തി.

Advertisment

ഈ വർഷം ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പൊറാട്ടുകളി ആശാൻമാർ, പൊറാട്ടുകളിക്കാർ, നാടൻപാട്ടുകാർ എന്നിവരെയാണ് ആദരിച്ചത്. കുമരേശ് വടവന്നൂർ ഉദ്ഘാടനം ചെയ്തു. രക്കപ്പൻസ്വാമി അധ്യക്ഷത വഹിച്ചു. മണ്ണൂർചന്ദ്രൻ ആശാൻ മുഖ്യാതിഥിയായി.

പൊറാട്ടുകളി ആശാൻമാരായ വേലായുധൻ പല്ലശ്ശന, ചന്ദ്രൻ പാലൻതോണി, മണി കുമരംപുത്തൂർ, വേലായുധൻ കളപ്പെട്ടി, രാമകൃഷ്ണൻ എരുമയൂർ, കൃഷ്ണൻ കുമരംപുത്തൂർ, ബാലു വടവന്നൂർ, കുമരേശ് വടന്നൂർ എന്നിവരെയാണ് ആദരിച്ചത്.

കെപിസിഎസ് സംസ്ഥാന പ്രസിഡന്റ് കണ്ണപ്പൻ, എസ്. ശിവൻ പുതുനഗരം, രമേഷ് തുടിക്കൂട്ടം സംസാരിച്ചു. പൊറാട്ടുകളി, നാ ടൻപാട്ട് അവതരണവും നടന്നു.

Advertisment