മലമ്പുഴ ഐടിഐ മുതൽ ഉദ്യാനം വരെയുള്ള റോഡ് ടാറിങ്ങ് നടത്തിയതിനു പിന്നാലെ വാട്ടർ അതോറട്ടി വീണ്ടും പണി തുടങ്ങി

New Update

publive-image

മലമ്പുഴ:ഐടിഐ മുതൽ ഉദ്യാനം വരെയുള്ള റോഡ് ടാറിങ്ങ് നടത്തിയതിനു പുറകെ വീണ്ടും വാട്ടർ അതോറട്ടി ചാല് കീറി പൈപ്പിടൽ ആരംഭിച്ചു. ജലജീവൻ മിഷൻ പദ്ധതി പ്രകാരമാണ് പൈപ്പിടിൽ നടക്കുന്നത്. സ്നേക്ക് പാർക്കിനു മുന്നിൽ നാലു കൊല്ലം മുമ്പ് പൈപ്പിട്ടത് ഇതുവരേയും ശരിയാക്കിയില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Advertisment

കണ്ടും കുഴിയും നിറഞ്ഞ റോഡ് ശരിയാക്കാൻ ഒട്ടേറെ പ്രതിഷേധങ്ങളും പരാതികളും മാധ്യമ വാർത്തകൾക്കു മൊടുവിലാണ് റോഡ് നേര്യാക്കിയത്. ഇപ്പോൾ പൊളിക്കുന്ന റോഡ് ടാർ ചെയ്യൻ ഇനി എത്ര വർഷം വേണ്ടിവരുമെന്ന് യാതൊരു നിശ്ചയവുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.

publive-image

വിവിധ നാടുകളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ സൈഡ് ഒതുക്കി പാർക്ക് ചെയ്യുമ്പോൾ ഈ ചാലിൽ ചക്രം താഴ്ന്ന് യാത്ര തടസ്സവും അപകടവും ഉണ്ടാവാൻ ഏറെ സാദ്ധ്യതയുണ്ടന്ന് ഡ്രൈവ് ർമാരും പറയുന്നു.

മഴ പെയതു തുടങ്ങിയാൽ ചെളിനിറഞ്ഞു് അപകട സാധ്യതക്കു് വേഗത കൂടുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. പണി പുരോഗമിക്കുന്നതോടൊപ്പം തന്നെ ടാറിങ്ങും സമയബന്ധിതമായി നടത്തണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Advertisment