കെപിഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് പാലക്കാട് തുടക്കമായി

New Update

publive-image

പാലക്കാട്:കൊലയാളി സംഘത്തെ വളർത്തുന്ന സിപിഎം പ്രതിഷേധത്തെ ഭയപ്പെടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടന്നാൽ സിപിഎം ഉന്നത നേതാക്കൾ അകത്താവുമെന്നും കെ സി വേണുഗോപാൽ. കെപിഎസ്‌ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള ക്യാപ്സൂൾ ഇറക്കുന്നതിന്റെ തിരക്കിലാണ് സിപിഎo. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയം സിപിഎമ്മിനെ തിരിഞ്ഞു കുത്താൻ തുടങ്ങിയിരിക്കുകയാണ്. പ്രതിഷേധത്തെ ഭയന്ന് ആകാശപാത തെരഞ്ഞെടുക്കുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ ആദ്യമാണ്.

സിപിഎമ്മിന്‍റെ സർട്ടിഫിക്കറ്റ് കോൺഗ്രസ് പ്രസ്ഥാനത്തിന് ആവശ്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വൻ തുക ചിലവഴിക്കുമ്പോൾ സാധാരണക്കാർക്ക് ആനുകൂല്യം നിഷേധിക്കുകയാണ്. സമസ്ത മേഖലയിലും രൂക്ഷമായ വിലക്കയറ്റമാണ് സംജാതമായിരിക്കുന്നത്. കേന്ദ്രത്തിൽ മോദി സർക്കാരും കേരളത്തിൽ പിണറായി സർക്കാരും ഒരേ നയമാണ് വച്ചുപുലർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഗീയത വളർത്തുന്ന നിലപാടാണ് ബിജെപിക്കും സിപിഎമ്മിനും ഉള്ളത്. നിയമന നിരോധന ഏർപ്പെടുത്തുക വഴി സാധാരണക്കാരുടെ ജീവിതം തന്നെ വഴിമുട്ടിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെതുടർ ഭരണം അവരുടെ അധ:പതനത്തിന്റെ തുടക്കമാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻറ് സി പ്രദീപ് അധ്യക്ഷനായിരുന്നു. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ജെബി മേത്തർ എംപി, വികെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, നേതാക്കളായ എ. തങ്കപ്പൻ, വിഎസ്. വിജയരാഘവൻ, ചവറ ജയകുമാർ, പികെ അരവിന്ദൻ, എം സലാഹുദീൻ കെ.എൽ. ഷാജു, കെ. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 22 ന് സമാപിക്കും.

Advertisment