ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/6U8m3zPW5TuWVwH99if9.jpg)
പാലക്കാട്:കാവിൽപ്പാട് ശങ്കരോടത്ത് കാവ് ഭരണി വേല ഫെബ്രുവരി 25 ന് നടക്കും. വേലയോടനുബന്ധിച്ച് ശങ്കരോടത്ത് പുരസ്കാര വിതരണം നടത്തുമെന്ന് ശങ്കരോടത്ത് കോവിലകം മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Advertisment
കോവിഡ്, പ്രളയം എന്നിവക്ക് ശേഷമാണ് ശങ്കരേടത്ത് ഭരണി വേല നടക്കുന്നത്. വാദ്യകുലോതുംഗ പുരസ്കാരം മട്ടന്നൂർ ശങ്കരൻ കുട്ടിക്കും, പൈതൃക രത്ന പുരസ്കാരം രാമചന്ദ്ര പുലർവർക്കും, നാട്യ മകുട പുരസ്കാരം മേതിൽ ദേവികക്കുമാണ് നൽകുന്നത്.
രാജമുദ്ര, ഫലകം, പൊന്നാടയടങ്ങുന്നതുമാണ് പുരസ്കാരമെന്ന് മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാടി പറഞ്ഞു. വേലകമ്മിറ്റി പ്രസിഡണ്ട് കളത്തിൽ ഗോപിനാഥൻ മേനോൻ, സുജീന്ദ്ര ശർമ്മൻ, എംപി നന്ദകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us