/sathyam/media/post_attachments/JdxNPz7OpCzzdowubN0W.jpg)
പാലക്കാട്:കല്ലടിക്കോട് ക്ലസ്റ്റർ സഹചാരി റിലീഫ് സെന്റർ മൂന്നാം വാർഷിക ജനറൽ ബോഡി യോഗം നടത്തി. ജീവകാരുണ്യ പ്രവർത്തനം സത്യവിശ്വാസികളുടെ മുഖമുദ്രയാക്കി ഈ മേഖലയിൽ ബൃഹത്തായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന സഹചാരി റിലീഫ് സെന്റർ മൂന്നാം വാർഷിക ജനറൽ ബോഡി യോഗം മാപ്പിള സ്ക്കൂൾ ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. പ്രസിഡന്റ് സി.കെ.മുഹമ്മദ് കുട്ടി ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പി കെ ശറഫുദ്ദീൻ അൻവ്വരി ഉദ്ഘാടനം ചെയ്തു.
അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മറ്റിക്ക് രൂപം നൽകി. എം പി അബ്ദുൽ ഖാദർ മുതുകാട് പറമ്പ്, പി എ മുഹമ്മദ് ഹാജി, ഹുസൈൻ പള്ളിയാലിൽ ചെറുള്ളി, എൻ എച്ച്.സുലൈമാൻ നായംപാടം, സൈതലവി വാലിക്കോട്, അസൈനാർ ഹാജി ചളിർക്കാട്, ജമാൽ കരിമ്പനക്കൽ തുപ്പനാട്, വി കെ മുഹമ്മദാലി മാപ്പിള സ്ക്കൂൾ, സി എസ് റാഫി മുണ്ടൂർ, പി എച്ച് അഷ്റഫ് പാറോക്കോട്ടിൽ, എൻ എം സുലൈമാൻ മാപ്പിള സ്ക്കൂൾ, വിസി ഉസ്മാൻ കല്ലടിക്കോട്, സൈതലവി കെ മാപ്പിളസ്ക്കൂൾ തുടങ്ങിയവർ സംസാരിച്ചു.
കെ എ മുഹമ്മദ് ഷക്കീർ ഫൈസി തുപ്പനാട് (കോർഡിനേറ്റർ), സി കെ മുഹമ്മദ് കുട്ടി ഫൈസി ചളിർക്കാട് (പ്രസിഡന്റ്), വി എം അബ്ദുൽ ഖാദർ പറക്കാട് (ജനറൽ സെക്രട്ടറി), എം എം ജാസർ മാപ്പിള സ്ക്കൂൾ (ട്രഷറർ) എന്നിവരെ പ്രവർത്തക യോഗം തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us