പാലക്കാട് ട്രെയിനിൽ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന പണം പിടികൂടി; രണ്ട് പേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു

New Update

publive-image

മലമ്പുഴ: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന 63,50000 രൂപയുടെ ഇന്ത്യൻ കറൻസിയും 50000 രൂപ വില മതിക്കുന്ന യു.കെ പൗണ്ടുമായി രണ്ടുപേരെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കൽ വീട്ടിൽ പരീത ഖാന്‍റെ മകൻ നജീബ് (57), കോട്ടയം ഈരാറ്റുപേട്ട നടക്കൽ ദേശത്ത്, കണ്ടത്തിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ സവാദ് (47) എന്നിവരെയാണ് റെയിൽവേ പോലീസ്അറസ്റ്റ് ചെയ്തത്.

Advertisment

publive-image

കാരയ്ക്കൽ - എറണാകുളം ടീ ഗാർഡൻ എക്സ്പ്രസിൽ തൃശ്ശനാപള്ളിയിൽ നിന്നും ആലുവയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ബുക്ക്‌ പോലെ തോന്നിക്കുന്ന രീതിയിൽ പ്രത്യേകം പാക്ക് ചെയ്തു ടേയ്പ്പ് ചുറ്റി പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിയിരിന്നു പണം സൂക്ഷിച്ചിരുന്നത്.

publive-image

പണം കൈവശം വയ്ക്കാനുള്ള യാതൊരു വിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ അന്വേഷണത്തിനായി ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർ പാലക്കാടിനു കൈമാറി.

പാലക്കാട്‌ ആർപിഎഫ് കമാന്‍റന്‍റ് അനിൽ കുമാർ നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് സി.കെ. സൂരജ് എസ് കുമാർ. എസ് ഐ. യു, രമേഷ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മാരായ സജി അഗസ്സിൻ, ഷാജുകുമാർ, മനോജ്‌, കോൺസ്റ്റബിൾ.പ്രജീഷ് വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ് എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്

Advertisment