/sathyam/media/post_attachments/r0k3CcMRlBOMs55v0HHT.jpg)
മലമ്പുഴ:പാലക്കാട് ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ സ്വകാര്യ ആശുപ്രതികളേയും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെഎസ്‌എസ്‌പിയു മലമ്പുഴ ബ്ലോക്ക് മുപ്പത്തിയൊന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സർവ്വീസ് പെൻഷൻകാരുടെ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രത്യേക ചികിത്സാ പദ്ധതിയായ മെഡിസെപ് നടപ്പിലാക്കിയതിൽ ഈ സർക്കാറിനെ യോഗംഅഭിനന്ദിച്ചു ഇന്ത്യയിൽത്തന്നെ ആദ്യമായി നടപ്പിലാക്കിയ ഈ പദ്ധതിക്ക് മറ്റൊരു മാതൃകയില്ല.
പ്രായോഗികതലത്തിൽ അനുഭവപ്പെടുന്ന സ്വാഭാവികമായ ചില പ്രശ്നങ്ങളൊഴിച്ചാൽ ഈ പദ്ധതി - സ്വമനസാലെ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
പാലക്കാട് ജില്ലയിൽ ഈ പദ്ധതിക്കു കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപതികളുടെ എണ്ണം വളരെ കുറവാണ്. അതിനാൽ വിഭാവനം ചെയ്യുന്ന തരത്തിലുള്ള മുഴുവൻ സൗകര്യങ്ങളും സമീപത്തുതന്നെ ലഭ്യമല്ലാത്ത അവസ്ഥ ഈ ജില്ലക്കാർക്കുണ്ട്. ഇത് പരിഹരിക്കുന്നതിനായി ജില്ലയിലാ തലസ്ഥാനത്തും പരിസരത്തുമുള്ള സ്വകാര്യ ആശുപ്രതികളെ മുഴുവൻ മെഡിസെപ് പദ്ദതിയിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മരുതറോഡ് മുണ്ടക്കോട്ട് വെച്ചു നടന്ന 31-ാം വാർഷിക സമ്മേളനം മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മരുതറോഡ് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഗോപിനാഥൻ ഉണ്ണിത്താൻ, കെഎസ്‌എസ്‌പിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എ. ഉണ്ണിത്താൻ, സംസ്ഥാന കമ്മറ്റി അംഗം എം. ലക്ഷ്മിക്കുട്ടി, സംസ്ഥാന കൗൺസിലർ വി. സുധ, ജില്ലാ കമ്മറ്റി അംഗങ്ങളായ എം. രാമചന്ദ്രൻ, പി. രാജഗോപാലൻ, കെ. രാധാദേവി, കെ.കെ. സതീശൻ, എസ്. ഗോപാലപിള്ള തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി വി.കെ. മണികണ്ഠൻ പ്രസിഡന്റ്, പി.വി. ചന്ദ്രൻ - സെക്രട്ടറി, കെ.ആർ. രവീന്ദ്രമാരാർ ട്രഷറർ, എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് വി.കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗോപിനാഥൻ ഉണ്ണിത്താൻ സ്വാഗതവും. ടി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us