അംഗ പരിമിതനും അനാഥനുമായ മലമ്പുഴ കടുക്കാംകുന്നം സ്വദേശി രഘുവിന് ആശ്രയം സുമനസ്സുകൾ...

New Update

publive-image

മലമ്പുഴ:എല്ലാം ഉണ്ടായിരുന്നില്ലാം എല്ലാം നഷ്ടപ്പെട്ട അംഗ പരിമിതനായ മലമ്പുഴ കടുക്കാംകുന്നം സ്വദേശി രഘുവിൻ്റെ (43) ജീവിതം നിലനിർത്തുന്നത് സുമനസ്സുകളായ ചിലർ. ഏക സഹോദരൻ അന്യ മതത്തിൽ പെട്ട സ്ത്രിയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്.

Advertisment

രഘുവിന് കൂടെ അവകാശപ്പെട്ട വീടും സ്ഥലവും വിദ്യാഭ്യാസമില്ലാത്ത രഘുവിനെ വഞ്ചിച്ച് വിറ്റ് ചേട്ടൻ പണം കൈക്കലാക്കിയതോടെ രഘു തെരുവിലായി. അന്തിയുറക്കം ഇപ്പോൾ ആണ്ടിമഠം നീലിക്കാട് കടകളുടെ വരാന്തയിൽ.

ജീവൻ നിലനിർത്താൻ ഭക്ഷണം നൽകുന്നത് കടയുടമകളടക്കം സുമനസ്സുകൾ. പലരും അവർക്കു കഴിക്കാൻ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിൽ നിന്നും ഒരു വിഹിതം നൽകിയാണ് രഘുവിൻ്റെ ജീവൻ നിലനിർത്തുന്നത്. അംഗ പരിമിതർക്കുള്ള പെൻഷൻ കിട്ടുന്നുണ്ടെങ്കിലും അത് പൂർണ്ണമായും ചിലവിന് തികയില്ലല്ലോ എന്ന് രഘു ചോദിക്കുന്നു.

കേടുവന്ന വണ്ടി മാറ്റി പുതിയൊരു വണ്ടി വേണം. തല ചായ്ക്കാനൊരിടം വേണം. സ്വന്തമായി ജീവിക്കാൻ ലോട്ടറി വിൽപന നടത്താൻ താൽപര്യമുണ്ടെങ്കിലും ടിക്കറ്റ് എടുക്കാൻ ആരെങ്കിലും സഹായം ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് രഘു.

തനിക്കു കൂടി അവകാശപ്പെട്ട വീടും സ്ഥലവും തന്നെ വഞ്ചിച്ച് കൈക്കലാക്കി തന്നെ അനാഥനാക്കിയ സഹോദരനോട് ഈശ്വരൻ ക്ഷമിക്കട്ടേ - മാപ്പു നൽകട്ടേയെന്നാണ് രഘു പറയുന്നത്.

Advertisment