മിസ്റ്റർ പാലക്കാട് മത്സരത്തില്‍ ത്രീ കിങ്സിന് പൊൻതിളക്കം

New Update

publive-image

തച്ചമ്പാറ:ശരീരമേനിയുടെ അഴകിൽ മൂന്നു യുവാക്കൾ. കൃത്യനിഷ്ഠയും നിശ്ചയദാർഢ്യവും സമയക്രമീകരണവും ഭക്ഷണക്രമീകരണവുമെല്ലാം ഇവരുടെ നേട്ടത്തിനു പിന്നിലുണ്ട്. കേരള സംസ്ഥാന ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും പാലക്കാട് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടത്തിയ മിസ്റ്റർ & മിസ്സ് പാലക്കാട് മത്സരത്തിലാണ് തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിലെ
മൂന്നു പ്രതിഭകൾ ജേതാക്കളായത്.

Advertisment

തച്ചമ്പാറ പൊന്നംകോട് സ്വദേശിയായ ഫാസിൽ സബ് ജൂനിയർ 70 കിലോ വിഭാഗം ഒന്നാം സ്ഥാനവും, മുതുകുറിശ്ശി തെക്കുംപുറം സ്വദേശി വിജീഷ് ജൂനിയർ 55 കിലോ വിഭാഗം ഒന്നാം സ്ഥാനവും, മാസ്റ്റേഴ്സ് വിഭാഗം തച്ചമ്പാറ സ്വദേശി സ്വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് തച്ചമ്പാറ സ്റ്റാർസ് ഹെൽത്ത് ക്ലബ്ബിന് ഇവർ അഭിമാനമായത്.

ചിട്ടയായ പരിശീലനത്തിലൂടെ മത്സരത്തിൽ തിളങ്ങിയ മൂന്നു പേരെയും ജിം മാസ്റ്റർ പ്രശാന്ത് അനുമോദിച്ചു.

Advertisment