പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 28 കിലോ കഞ്ചാവു പിടികൂടി

New Update

publive-image

പാലക്കാട്:പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 28 കിലോ കഞ്ചാവു പിടികൂടി.

Advertisment

ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് കഞ്ചാവു പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ 15 ലക്ഷം രൂപയ്ക്കുമേൽ വില വരും. കഞ്ചാവ് കടത്തിയ പ്രതിയെ കണ്ടെത്തുന്നതിനു എക്സ്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.

പാലക്കാട് എക്സ്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ജയപാലന്റെ നി൪ദ്ദേശപ്രകാര൦ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് കൂടിയ അളവിൽ കഞ്ചാവ് പിടികൂടിയത്.

publive-image

എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, ഇൻസ്‌പെക്ടർ നിഷാന്ത്.കെ, ആ൪പിഎഫ് എസ്ഐ ദീപക്.എ.പി. എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪പിഎഫ് എ.എസ്.ഐമാരായ സജു.കെ, എസ്.എം രവി, ഹെഡ് കോൺസ്റ്റബിൾ എ൯.അശോക്, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർ ശ്രീജിത്ത്‌, സിഇഓമാരായ രജിത്, സജീവ് എന്നിവരാണുണ്ടായിരുന്നത്.

ട്രെയി൯ മാർഗം ഉള്ള ലഹരിമരുന്ന് കടത്തിനെതിരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment