രാമനാഥപുരം എൻഎസ്എസ് കരയോഗം മന്നത്ത് പത്ഭനാപൻ്റെ ചരമവാർഷിക ദിനം ആചരിച്ചു

New Update

publive-image

പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അൻപത്തി മൂന്നാമത് ചരമ വാർഷിക ദിനം ആചരിച്ചു. കരയോഗം അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുന്നിൽ താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

Advertisment

കരയോഗം പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അംഗങ്ങൾക്ക് ചൊല്ലികൊടുത്തു.

ഭരണ സമിതി അംഗം എം.വിജയ ഗോപാൽ, കരയോഗം വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, സെക്രട്ടറി ജെ.അമ്പിളി, ജോയിൻ്റ് സെക്രട്ടറി ടി.എസ്.ഗീത, സ്വയം സഹായ സംഘം പ്രസിഡൻ്റ് പ്രീയ പ്രശാന്ത്, ട്രഷറർ മഞ്ചു വിനോദ്, താലൂക്ക് യൂണിയൻ ബാല സമാജം ഭാരവാഹി തീർത്ഥ ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Advertisment