'മെഗാ പായസം ചാലഞ്ച്'; രണ്ടു പേർക്ക് ഭവന നിർമാണമുൾപ്പടെ 58 ഗുണഭോക്താക്കൾക്ക് സഹായ ഹസ്തവുമായി ദയ ചാരിറ്റബിൾ ട്രസ്റ്റ്

New Update

publive-image

പാലക്കാട്:ജീവകാരുണ്യ-കലാ സാംസ്കാരിക വിദ്യോദയ, മംഗല്യ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ

Advertisment

ദയ മെഗാ പായസം ചാലഞ്ചിന്റെ മധുരം, ജില്ലയിലെ 58 ഗുണഭോക്താക്കൾക്ക് വീതിച്ചു നൽകി. വിവിധ പ്രദേശത്തു നിന്നായി തെരഞ്ഞെടുക്കപ്പെട്ട നിരാലംബരും കിടപ്പു രോഗികളുമായവർ സഹായങ്ങൾ ഏറ്റുവാങ്ങി.

നിർധനരായ 56 കാൻസർ -വൃക്കരോഗികൾക്ക് ചികിത്സ ഫണ്ട് കണ്ടെത്താൻ ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തിയ പായസം ചാലഞ്ച് വഴിയാണ് ഇത്രയും തുക സമാഹാരിച്ചത്. മിച്ചമായി കിട്ടിയതോ 23 ലക്ഷം രൂപ.14,000 ലിറ്റർ പായസമാണ് ഈ ഇനത്തിൽ ദയ ആവശ്യക്കാരിലെത്തിച്ചത്.ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായി.

56 ക്യാൻസർ-കിഡ്നി രോഗികൾക്ക് ചികിത്സാ ധന സഹായമായി 10 ലക്ഷത്തി 80000 രൂപയും രണ്ടു ദയാഭവനങ്ങൾ നിർമ്മിക്കാനായി 12 ലക്ഷത്തി 18000 രൂപയും വിതരണം ചെയ്തു.ദയയുടെ പതിനെട്ടാമത് ദയാഭവനം അനങ്ങനടിയിലെ വൃദ്ധ ദമ്പതികളായ ചാമിക്കുട്ടിക്കും ഭാര്യ രമണിക്കുമാണ്. പത്തൊൻപതാമത് ദയാഭവനം പൊൽപ്പുള്ളി കോറക്കാട് സുമതി മകൾ 11 വയസ്സുള്ള ഭിന്നശേഷിക്കാരി ശ്രീഷ്മക്കു വേണ്ടിയാണ്. സൂര്യരശ്മി കൺവെൻഷൻ സെന്ററിൽ ആധാരം കൈമാറൽ,സ്നേഹാദരം,ചികിത്സാധനസഹായമുൾപ്പടെ വിവിധ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി.

publive-image

ദയ അഡ്മിൻ പാനൽ അംഗം ശശികുമാർ എസ്.പിള്ള ഉദ്ഘാടനം ചെയ്തു.ജയോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ടി സി ജയശങ്കർ മുഖ്യതിഥിയായി.ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേശ് അധ്യക്ഷനായി. ടോപ് ഇൻ ടൌൺ എം. ഡി.രാജു,വി.പി.സൈദ് മുഹമ്മദ്‌,സിസ്റ്റർ റോസ് ആന്റോ,വി.എസ്. ജയപ്രകാശ്,ബീന ശിവകുമാർ,വിദ്യാധരൻ. ടി.പി,അശോക് നെന്മാറ,ഷെരീഫ്.കെ. കെ,ഷൈനി രമേശ്‌,ശോഭ ടീച്ചർ, ഷുക്കൂർ പട്ടാമ്പി,ലളിത ഹരി തുടങ്ങിയവർ ചികിത്സ ധന സഹായ വിതരണ ചടങ്ങിൽ സംസാരിച്ചു.

ചികിത്സാ ധന സഹായ വിതരണ വേദിയിൽ വിദ്യാർത്ഥിനികൾ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാനായി മുടി മുറിച്ചു നൽകി. ദിനേശ് വാര്യർ പ്രാർത്ഥന നടത്തി.എം. ജി.ആന്റണി സ്വാഗതവും മോഹൻദാസ് മഠത്തിൽ നന്ദിയും പറഞ്ഞു.

Advertisment