/sathyam/media/post_attachments/lbUkR4Zn7I1JeMvjgof7.jpg)
മണ്ണാർക്കാട്:ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിനായി ശബരി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ വിയ്യക്കുറിശ്ശിയിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിട്ട് സിനിമ താരങ്ങളായ ജയം രവിയും, ജയറാമും കുടുംബവും. ഫെയ്ത് സ്പെഷ്യൽ സ്കൂളിൽ സഹർഷം 2023ന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
നടൻ ജയറാമും പാർവതി ജയറാമും ചേർന്ന് സഹർഷം 2023 ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള വീൽ ചെയറുകൾ തെന്നിന്ത്യൻ താരം ജയം രവി വിതരണം ചെയ്തു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെയും കായിക മത്സരത്തിലെയും വിജയികൾക്കുള്ള ഉപഹാരം പാർവതി ജയറാം സമ്മാനിച്ചു.
മാളവിക ജയറാം, ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഫെയ്ത്ത് ഇന്ത്യ പി. ശശികുമാർ, മാനേജിംഗ് ട്രസ്റ്റ് അംഗം ശ്രീകുമാർ, ഉപദേശക സമിതി അംഗം കെ. രജികുമാർ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം സാദിഖ്, ഫെയ്ത്ത് ഇന്ത്യ പ്രിൻസിപ്പൽ രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us