പാലക്കാട് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 700 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം ആര്‍പിഎഫ് പരിശോധനയില്‍ പിടികൂടി

New Update

publive-image

പാലക്കാട്:ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിലെ വി 2 കോച്ചിൽ സംശയാപ്തമായി കണ്ട യുവാവിനെ ചോദ്യം ചെയതപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 700 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പിടികൂടി.

Advertisment

കണ്ണൂർ സ്വദേശി ജംഷീർ (38)നെ അറസ്റ്റ് ചെയ്തു. സ്വർണ്ണത്തിന് വിപണിയിൽ മുപ്പത്തിയഞ്ചു ലക്ഷത്തിലധികം വിലവരുമെന്ന് പോലീസ് പറഞ്ഞു. ദുബൈയിൽ നിന്നും വീമാനമാർഗ്ഗം ശ്രീലങ്ക - കൊൽക്കൊത്ത - ബീലാസ്പൂർ വഴി ചെന്നൈയിലെത്തി അവിടെ നിന്നും തീവണ്ടി മാർഗ്ഗം കണ്ണൂരിലേക്കുള്ള യാത്രയിലാണ് പാലക്കാട് ആർപിഎഫിൻ്റെ പിടിയിലായത്.

publive-image

ടിക്കറ്റ് പരിശോധനയിൽ മേൽ പറഞ്ഞ യാത്ര ടിക്കറ്റുകൾ കണ്ട പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയെ കസ്റ്റംസ് അധികൃതർക്ക് കൈമാറി. ആർപിഎഫ് എസ്ഐമാരായ യു. രമേഷ് കുമാർ, ടി.എം.ധന്യ, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment