യൂത്ത് കോൺഗ്രസ് പാലക്കാട് ടൗൺ ഈസ്റ്റ് മണ്ഡലം സമ്മേളനം നടത്തി; കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

പാലക്കാട്:"നികുതിക്കൊള്ളയ്ക്ക് എതിരെ സമാധാനപരമായി സമരം ചെയ്യുന്ന പ്രതിപക്ഷ സംഘടനകളെ പോലീസ് നരനായാട്ടിലൂടെ നിശബ്ദമാക്കാമെന്ന് സർക്കാർ കരുതണ്ട" കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മുഖ്യ പ്രഭാഷണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിതാ ബാബു നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡൻറ് നവാസ് മാങ്കാവ് അധ്യക്ഷനായി. കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് എം, കെഎസ്‌യു ജില്ലാ പ്രസിഡൻറ് കെ എസ് ജയഘോഷ്, നഗരസഭാ അംഗങ്ങളായ അനുപമ നായർ, ബഷീർ എഫ് ബി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജവഹർ രാജ്, ഡിസിസി അംഗം സി കിതർ മുഹമ്മദ്, ഭാരവാഹികളായ രാജീവ് രാംനാഥ്, അഡ്വക്കേറ്റ് രാഹുൽ കെ, രാജി എൻ, ദീപക് പി എസ്, സുജിത്ത് എസ്, പ്രിൻസൺ എസ്, കാജാ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment