/sathyam/media/post_attachments/zX9GvilqQUVgScl7dnPU.jpg)
പട്ടാമ്പി:തൃത്താല മണ്ഡലത്തിലെ റോഡുകളുടെ നവീകരണം ഉൾപ്പടെ വിവിധ നിലകളിൽ ഫണ്ട് കണ്ടെത്താനും ആവശ്യമായ അനുമതികൾ നേടുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ ഓരോന്നോരോന്നായി ഈ മണ്ഡലത്തെ വിജയത്തിലെത്തിക്കുന്നതായി ഈ മണ്ഡലത്തിലെ ജനപ്രതിനിധി മന്ത്രി എംബി രാജേഷ് പറഞ്ഞു.
കിഫ്‌ബിയിൽ ഉൾപ്പെടുത്തി പുനർ നിർമിക്കുന്ന കുറ്റിപ്പുറം എഞ്ചിനീയറിങ് കോളേജ് -കുമ്പിടി -തൃത്താല -പട്ടാമ്പി പാലം വരെയുള്ള തീരദേശ റോഡിന്റെ സ്ഥലമെറ്റെടുക്കലിന് മാത്രമായി 10.5 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭിച്ചത്.
റോഡിന്റെ ആകെ നിർമ്മാണ ചെലവ് 128.10 കോടി രൂപയാണ്.12 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലമെറ്റെടുക്കുന്നതിനാണ് ഇന്നലത്തെ ഡയറക്ടർ ബോർഡ് അനുമതി നൽകിയത്.
കൂറ്റനാട് ടൌൺ നവീകരണത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ 1.29 കോടി രൂപയാണ് സ്ഥലമെറ്റെടുപ്പിന് മാത്രമായി അനുവദിച്ചത്. 13.19 കോടി രൂപയുടെ ഡി പി ആർ ആണ് ഈ പദ്ധതിക്കായി കിഫ്‌ബിക്ക് സമർപ്പിച്ചിട്ടുള്ളത്.
ഗോഖലെ ഹയർ സെക്കന്ററി സ്‌കൂളിന് ആധുനിക കെട്ടിടം നിർമ്മിക്കുന്നതിന് 3.10 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ഇന്നലത്തെ ഡയറക്ടർ ബോർഡ് യോഗത്തിൽ ലഭിച്ചു. കറുകപുത്തൂർ -അക്കിക്കാവ് റോഡ് നവീകരണത്തിന് 13.5 കോടി രൂപയും ലഭിച്ചതായും എംബി രാജേഷ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us