മണപ്പുള്ളിക്കാവ് വേല ഇന്ന്

New Update

publive-image

പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോ ഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്.

Advertisment

publive-image

പാർക്കിങ്ങ് ഏരിയകളിൽ പലതും പാടപ്രദേശത്തായതിനാൽ ഇരുചക്രവാഹനങ്ങളിൽ ചിലത് പാടത്തേക്ക് മറിഞ്ഞു കിടക്കുന്നു. വൈകീട്ട് വിവിധ ഭാഗങ്ങളായ കിഴക്കേ യാക്കര മണ പുള്ളി ഭഗവതി ക്ഷേത്രം, പടിഞ്ഞാറെയാക്കര മണപ്പുള്ളി ഭഗവതി വേല, കൊപ്പം മണപ്പുള്ളി ഭഗവതി വേല, മുട്ടിക്കുളങ്ങര വടക്കന്തറ കള്ളിക്കാട് ദേശവേല കൾ ഒത്തുചേരുന്നതാണ് മണപുള്ളിക്കാവ് വേലയുടെ ഹൈലൈറ്റ് വണ്ടിവേഷം, കരിവേഷം തുടങ്ങിയ കലാരൂപങ്ങളും ഉണ്ടാകും.

publive-image

രാവിലെ പൂജകൾക്കും കാ ഴ്ചശീവേലിക്കും ശേഷം വൈ കീട്ട് ദേശവേലകൾ കോട്ടമൈ താനത്തേക്ക് എഴുന്നള്ളും. കോട്ടമൈതാനത്തെത്തി സംഗമിച്ച് പടിഞ്ഞാറേക്ക് അഭിമുഖമായി നിരന്ന് പഞ്ചവാദ്യം അരങ്ങേറും. വേലയ്ക്കെത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഫയർഫോഴ്സും അമ്പല പരിസരത്ത് ഉണ്ട്.

Advertisment